മൈജി ഡിജിറ്റൽ ഷോപ്പിലേക്ക് നിരവധി അവസരങ്ങൾ.
കേരളത്തിലെ തന്നെ പ്രമുഖ ഗ്രഹോപകരണ ഇലക്ട്രോണിക്സ് വില്പന സ്ഥാപനമായ മൈജിയിൽ ഇപ്പോൾ നിരവധി അവസരങ്ങൾ.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) ബിസിനസ് മാനേജർ.
റീട്ടെയിൽ സ്റ്റോർ ആൻഡ് മാനേജ്മെന്റ് ഓപ്പറേഷൻസിൽ ഒന്നു മുതൽ ഏഴുവർഷം വരെ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
2) കാറ്റഗറി ബിസിനസ് മാനേജർ.
മൊബൈൽ ഫോൺ ലാപ്ടോപ്പ് തുടങ്ങിയവയുടെ സെയിൽസിലും മറ്റും മൂന്നു മുതൽ നാലു വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
3) അസിസ്റ്റന്റ് കാറ്റഗറി ബിസിനസ് മാനേജർ.
റീട്ടെയിൽ ബില്ലിങ്ങിലും ഓപ്പറേഷൻസിലും കുറഞ്ഞത് ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കാണ് അവസരം.
4) കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
ഇത് സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന അവസരമാണ്.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
5) ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്.
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ സെയിൽസിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.
6) വെയർഹൗസ് എക്സിക്യൂട്ടീവ്.
ഹൗസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷനിൽ ഒന്നു മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
7) സർവീസ് എൻജിനീയർ.
ഗൃഹോപകരണ വസ്തുക്കളുടെയും മൊബൈൽ ഫോണിന്റെയും മേഖലയിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
മുകളിൽ പറഞ്ഞ ഒഴിവുകളാണ് മൈജി ഡിജിറ്റൽ ഷോപ്പിലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.മൈജി പുതുതായി ആരംഭിക്കാൻ പോകുന്ന കോട്ടയം ജില്ലയിലെ ബ്രാഞ്ചിലേക്കാണ് മുകളിൽ പറഞ്ഞ അവസരങ്ങൾ വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ വഴി അപേക്ഷ സമർപ്പിക്കുക.
നിങ്ങളുടെ ബയോഡാറ്റ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടാൽ നിങ്ങളെ കമ്പനി തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
No comments
Post a Comment