കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലനിധിയിൽ അവസരങ്ങൾ.

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലനിധിയിൽ അവസരങ്ങൾ.

ജോലിയുടെ പ്രധാന വിവരങ്ങൾ.


 പരീക്ഷയില്ലാതെ കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരവുമായി ജലനിധി അപേക്ഷകൾ ക്ഷണിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ആയതിനാൽ നിങ്ങൾക്ക് ഇത് നല്ലൊരു അവസരമാണ്.ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തില്‍ മാനേജര്‍ ടെക്‌നിക്കല്‍ പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷകർക്ക് ആവശ്യമുള്ള യോഗ്യതകൾ.


ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിര്‍വ്വഹണം എന്നീ മേഖലകളില്‍ എട്ട്  വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരങ്ങൾ.

എങ്ങനെ അപേക്ഷ സമർപ്പിക്കാം.


 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഇനി പറയുന്ന  അഡ്രസ്സിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജർ ആവുക.

 ഇന്റർവ്യൂ അഡ്രസ് : മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറിലെ റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ ജനുവരി ഒമ്പതിന് രാവിലെ 11.00 മണിക്ക്.

മറ്റു പ്രധാനപ്പെട്ട അവസരങ്ങൾ.


 ഹോമിയോ ആശുപത്രിയിൽ നേഴ്സ് ജോലി നോക്കുന്നവർക്ക് അവസരം. പ്രതിമാസ ശമ്പളം 21000 വരെ നേടാവുന്ന അവസരമാണിത്.കോഴിക്കോട് ജില്ല ഹോമിയോ ആശുപത്രിയിലേക്കാണ് അവസരം ഇപ്പോൾ വന്നിട്ടുള്ളത്.അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ജിഎൻഎം പാസ് ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.

ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം.
യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും കൊണ്ടുവരണം.

0

No comments

Post a Comment

blogger
© all rights reserved
made with by Job kerala