വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പരീക്ഷയില്ലാതെ നേടാവുന്ന അവസരങ്ങൾ - temporary jobs in kerala
1) ട്രേഡ് മാൻ ജോലി നോക്കുന്നവർക്ക് അവസരം.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സർക്കാർ പോളിടെക്നിക്ക് കോളേജിലാണ് അവസരങ്ങൾ. പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയാണ് സ്റ്റാഫിനെ നിയമിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 7 നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്.
പ്രസ്തുത മേഖലയിൽ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
2) തേവര് കടപ്പുറം മത്സ്യഗ്രാമത്തിലേക്ക് ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രയെ നിയമിക്കുന്നതിനും ഭാവിയില്‍ ഒഴിവു വരുന്ന മത്സ്യഗ്രാമങ്ങളിലേക്ക് നിയമിക്കുന്നതിനുമായി ഉദ്യോഗാർത്ഥികളെ വിളിക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലാണ് അവസരം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ട യോഗ്യത ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം.പ്രായപരിധി 35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം.
താല്പര്യമുളളവര് ജനുവരി ആറിന് രാവിലെ 10.30 ന് പൊന്നാനി ചന്തപ്പടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രേഖകള്‍ സഹിതം ഹാജരാകണം.
3) എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബിങ്ങ്/മെയിന്റനൻസ് ജോലികൾ സുഗമമായി നടത്തുന്നതിനായി ആശുപത്രി വികസന സൊസൈറ്റി മുഖേന പ്ലംബർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജനുവരി 10- ന് രാവിലെ 10.30 ന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
യോഗ്യത ഐടിഐ പ്ലംബർ, സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
No comments
Post a Comment