സപ്ലൈകോയിൽ കേരളത്തിലുടനീളം അവസരങ്ങൾ.
കേരളത്തിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് വൻ അവസരവുമായി സപ്ലൈകോ പുതിയ വിജ്ഞാപനം പുറത്തുവിട്ടു. കേരള പി എസ് സി വഴി നിങ്ങൾക്ക് അപേക്ഷ നൽകി പരീക്ഷ എഴുതി ജോലിക്ക് കയറാവുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്നും വായിച്ചു മനസ്സിലാക്കാം.
പോസ്റ്റിന്റെ പേര് ,ജോലിസ്ഥലം സാലറി മുതലായ വിവരങ്ങൾ.
സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ എന്ന പോസ്റ്റിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിക്കുന്നത്.വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസായവർക്ക് അവസരം.18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സളവ് ലഭിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 23,000 മുതൽ 50,000 രൂപ വരെ ലഭിക്കും.
എങ്ങനെ അപേക്ഷ സമർപ്പിക്കാം.
ഉദ്യോഗാർത്ഥികൾ 527/ 2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. ഈ ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാം.
നാട്ടിൽ തന്നെ മറ്റു ചില അവസരങ്ങൾ നൽകുന്നു.
1) സെക്യൂരിറ്റി,സൈക്കോളജിസ്റ്റ് പോസ്റ്റുകളിൽ സ്റ്റാഫുകളെ വിളിക്കുന്നു.
മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്തേക്കാണ് അവസരങ്ങൾ.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ.
സെക്യൂരിറ്റി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപയും സൈക്കോളജിസ്റ്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപയുമാണ് സാലറി.
യോഗ്യത വിവരങ്ങൾ.
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് സെക്യൂരിറ്റി പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാം.എന്നാൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ബിരുദാനന്തര ബിരുദവും ഒപ്പം രണ്ടുവർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷ സമർപ്പിക്കാം.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 17 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
No comments
Post a Comment